റസൂല്‍ ഞാന്‍ കേട്ടത്...!!!
2:03 AM
ഇരുളിന്റെ നേര്‍ത്ത ഇടനാഴിയില്‍ ഒരു തേങല്‍...
തെരുവില്‍ അശരണന്റെ വിലാപഗാനം...
പ്രണയികളുടെ പുലമ്പലുകള്‍...
വിരഹികളുടെ ഒറ്റക്കമ്പി തമ്പുരുവില്‍ പാഴ്ശ്രുതി...
പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് പറന്നകലുന്ന പക്ഷിക്കൂട്ടം...
റസൂല്‍ നീ വരക്കുകയാണ്‍ നേര്‍ത്ത വര്‍ണങ്ങളില് ഒരു ശബ്ദ് വിപ്ലവം!
തമസ്സിന്റെ മര്‍മ്മരം
വെളിചത്തിന്റെ സീല്‍ക്കാരം
മനസ്സിന്റെ നിസ്സ്വനം
വേദനയുടെ നിശ്വാസം
വിരഹ വീചികള്‍
അനുരാഗ സ്പന്ദനം
ഒപ്പം...
അഭിനന്ദനത്തിന്റെ പ്രകമ്പനവും...
100കോടി 'Slum Dogs' ചെവിയോര്‍ക്കുകയാണ്‍!!!
kk/2008 feb 23